രാജീവ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. ഞായറാഴ്ച ചുമതലയേല്‍ക്കും. സുശീല്‍ ചന്ദ്ര വിരമിക്കുന്ന സാഹചര്യത്തിലാണു നിയമനം. 1984 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍.ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.