സിപിഎം പ്രവർത്തകന്റെ തിരോധാനം; ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി

October 29, 2021

കൊച്ചി: ആലപ്പുഴയിലെ സിപിഎം പ്രവർത്തകന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി. കാണാതായ സജീവന്റെ ഭാര്യ സവിതയാണ് ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. സെപ്റ്റംബർ 29ന് കാണാതായ സജീവനെ ഒരു മാസത്തിനിപ്പുറവും കണ്ടെത്താനാകാത്തതാണ് ഹർജിയുടെ കാരണം. കേസിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസയച്ചു. …