നിബന്ധനകള്‍ക്ക് വിധേയമായി ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു

March 3, 2020

കാക്കനാട് മാർച്ച് 3: എറണാകുളം നഗരത്തില്‍ ഇലക്ട്രിക്ക്, സി.എന്‍.ജി, എല്‍.എന്‍.ജി, എല്‍.പി.ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന 3,000 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചു.  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായാണ് പെര്‍മിറ്റ് അനുവദിക്കുന്നത്.  ഓട്ടോറിക്ഷകള്‍ക്കായുള്ള അപേക്ഷകര്‍ കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിര താമസക്കാരനായിരിക്കണം. …