
നീലിഗിരി സന്ദർശനത്തിന് മാസ്ക് ധരിക്കാതെ എത്തി; വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കിയത് 1.80 ലക്ഷം രൂപ
ഗൂഡല്ലൂര്‍: നീലിഗിരി സന്ദർശനത്തിന് മാസ്ക് ധരിക്കാതെ എത്തിയ വിനോദസഞ്ചാരികളില്‍നിന്ന് ഒരുമാസത്തിനിടയില്‍ ഈടാക്കിയത് 1.80 ലക്ഷം രൂപ.ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മാസ്കില്ലാതെ പുറത്തേക്കിറങ്ങുന്നവരില്നിന്ന് 200 രൂപയാണ് പിഴ ഈടാക്കുന്നത്. ഇതിനായി ഊട്ടിയില്‍ മാത്രം നാലു സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. …