പേപ്പർ താളുകൾകൊണ്ട് ട്രയിൻ നിർമ്മിച്ച് ദേശീയ ശ്രദ്ധനേടിയിരിക്കുകയാണ് ചേർപ്പ് സി.എൻ.എൻ ബോയ്സ് സ്കൂളിലെ ഏഴാം ക്ലാസുകാരനായ അദ്വൈത് കൃഷ്ണ.
നൃൂഡല്‍ഹി: കൃഷ്ണ പേപ്പർ കൊണ്ട് നിർമ്മിച്ച സ്റ്റീം എഞ്ചിൻ ട്രെയിനിന്റെ ചെറുമാതൃക കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും, സതേൺ റയിൽവേയും ട്വിറ്ററിലൂടെ പങ്കുവച്ചതാണ് അദ്വൈതിനെ പ്രശസ്തനാക്കിയത്. 33 പത്രത്താളുകളിൽ നിന്നായി ഉണ്ടാക്കിയ മനോഹരമായ ട്രയിൻ രൂപമാണ് അദ്വൈതിന് പ്രശസ്തി നേടിക്കൊടുത്തത്. അച്ഛൻ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് റെയിൽവേ ഉദ്യോഗസ്ഥർ കണ്ടതോടെയാണ് ദേശീയ ശ്രദ്ധയിലെത്തിയത്. മൂന്ന് ദിവസം കൊണ്ട് ന്യൂസ് പേപ്പറുകൾ ചുരുട്ടി പശ കൊണ്ട് ഒട്ടിച്ച് ട്രെയിനിന്റെ എഞ്ചിനും, രണ്ട് ബോഗികളും, റെയിൽ പാതയും നിർമ്മിച്ചു.33 പത്രങ്ങളുടെ പേജുകൾ കൊണ്ട് 450 ചുരുളുകൾ ഉണ്ടാക്കി ഒട്ടിച്ചാണ് ട്രെയിൻ നിർമ്മാണം പൂർത്തിയാക്കിയത്.ട്രെയിൻ മാത്രമല്ല, ബുള്ളറ്റും, കാറും, ഉന്തുവണ്ടിയും തുടങ്ങി നിരവധി മാതൃകകൾ നിർമ്മിച്ചിട്ടുണ്ട്. കലാപരമായ പ്രവർത്തികളിൽ നിർദ്ദേശം നൽകി അച്ഛൻ കിഴക്കൂട്ട് മണികണ്ഠനും അമ്മ സരിതയും കൂട്ടിനുണ്ട്. ബന്ധപ്പെട്ട രേഖ:https://pib.gov.in/PressReleasePage.aspx?PRID=1635075