
ആര്‍ടിപിസിആര്‍ ടെസ്റ്റിന് ഇനി മുതല്‍ 448 രൂപ
തിരുവനന്തപുരം: രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കോവിഡ് പരിശോധന കൂടുതല്‍ കര്‍ശനമാക്കി. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിക്ക് ടെന്റര്‍ നല്കി. 448 രൂപയായിരിക്കും ടെസ്റ്റിനുളള ചാര്‍ജ്. പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. …