പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനു മുന്‍പും നാഷണല്‍ പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം എന്‍ഐസിയോട് ആവശ്യപ്പെട്ടു

July 12, 2020

രാജ്യമെമ്പാടുമുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴോ,  ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴോ, ഫാസ്ടാഗ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (NETC), ‘വാഹന്‍’ (VAHAN) പോര്‍ട്ടലുമായി പൂര്‍ണമായി ബന്ധിപ്പിച്ചെന്നും 2020 മെയ് 14 …