
മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു
കോഴിക്കോട്: താമരശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തിന് വാര്‍ദ്ധക്യ സഹജമായ അവശതകളും ഉണ്ടായിരുന്നു. 1997 ഫെബ്രുവരി മുതല്‍ 13 വര്‍ഷം രൂപാദ്ധ്യക്ഷനായിരുന്നു.