ദിനപത്രവിതരണം തടസ്സപ്പെടുത്തുന്നത് നിയമലംഘനമാണെന്ന് അഭിഭാഷകർ

April 3, 2020

ന്യൂഡൽഹി ഏപ്രിൽ 3: ദിനപത്ര വിതരണം തടസ്സപ്പെടുത്തുന്നത് നിയമലംഘനമാണെന്ന് രാജ്യത്തെ ഉന്നത അഭിഭാഷകർ. ദിനപത്രം അത്യാവശ്യസേവനമാണെന്നും അതിന്റെ വിതരണത്തെ തടസപ്പെടുത്തിയാൽ ഇഎസ്എംഎ പ്രകാരം നടപടികൾ എടുക്കുമെന്നും അവർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ ദിനപത്രം അത്യാവശ്യസേവനമാണ്.