കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട് ഡിജിപി കേരളത്തില്‍
പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ എസ്ഐ വില്‍സനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരാണെന്ന് പോലീസ്. സ്ഥിതി വിലയിരുത്താനായി തമിഴ്‌നാട് ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തി. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജാഗ്രതാ …