എട്ട് മണിക്കൂറോളം പാഡും മൂത്രമൊഴിക്കാന്‍ ഡയപ്പറും വച്ച് ധരിച്ച് നിന്നിട്ടുണ്ടോ? പിപിഇ കിറ്റിനുള്ളിലെ ജീവിതം പറഞ്ഞ് വനിതാ ഡോക്ടര്‍
ചണ്ഡിഗഢ്: കൊവിഡ് പ്രതിസന്ധിക്കെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടം സമാനതകള്‍ ഇല്ലാത്തതാണ്. മാസ്‌ക് അണിയാന്‍ പോലും നമ്മള്‍ മടി കാണിക്കുമ്പോഴാണ് മണിക്കൂറുകളോളം പിപിഇ കിറ്റണിഞ്ഞ് അവര്‍ നമ്മെ പരിചരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നത് തീരെ എളുപ്പമല്ലെന്ന് പലപ്പോഴായി നമ്മള്‍ കേട്ടിട്ടുണ്ട്. …