അഫ്ഗാനില്‍ പിടിമുറുക്കാന്‍ ചൈന; താലിബാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി
കാബൂള്‍: അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിര്‍ണ്ണായക ഇടപെടലുമായി ചൈന. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ താലിബാന്‍ പ്രതിനിധികളുമായി ചൈനീസ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചൈനീസ് …