ഒരു ദിവസം കൊണ്ട് 75000 കിലോഗ്രാം ഏലം ഓൺലൈൻ വഴി ലേലം ചെയ്യാൻ സ്പൈസസ് ബോർഡ് ലക്ഷ്യമിടുന്നു

September 24, 2021

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സ്പൈസസ് ബോർഡ് ഏലത്തിന്റെ ഒരു ബൃഹത്   ഇ-ലേലം 2021 സെപ്റ്റംബർ 26 ഞായറാഴ്ച  സംഘടിപ്പിക്കുന്നു. രാജ്യത്ത് ഏലത്തിനായി നടത്തുന്ന  ഏറ്റവും വലിയ ഇ-ലേലത്തിൽ പങ്കെടുക്കുന്നതിലൂടെ സുഗന്ധവ്യഞ്ജന വ്യാപാരികളുമായി ബന്ധപ്പെടാൻ സുഗന്ധവ്യഞ്ജന കർഷകർക്ക് കഴിയും. …