വാളയാര്‍ പീഡനക്കേസ്: വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

March 16, 2020

കൊച്ചി മാര്‍ച്ച് 16: വാളയാര്‍ പീഡനക്കേസില്‍ വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അറസ്റ്റ് ചെയ്തശേഷം പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ അമ്മയും സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. …

കൊച്ചിയിലെ റോഡ് തകര്‍ച്ചയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

March 10, 2020

കൊച്ചി മാര്‍ച്ച് 10: കൊച്ചിയിലെ റോഡുകളുടെ മോശം അവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നഗരത്തിലെ റോഡുകളുടെ തകര്‍ച്ച പരിഹരിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മാനദണ്ഡമൊന്നുമില്ലാതെ റോഡ് വെട്ടിപ്പൊളിക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കൊണ്ട് …

തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍പട്ടിക: ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

March 6, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 6: കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പിന് 2019ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് …

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

March 3, 2020

കൊച്ചി മാര്‍ച്ച് 3: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതിയായ എസ് ഐ വികെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും …

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

March 2, 2020

കൊച്ചി മാര്‍ച്ച് 2: മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ …

നെടുങ്കണ്ടം കസ്റ്റഡി മരണം: ആറ് പോലീസുകാര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

February 21, 2020

കൊച്ചി ഫെബ്രുവരി 21: ഇടുക്കിയില്‍ നെടുങ്കണ്ടത്തില്‍ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിബി റെജിമോന്‍ (48), എസ് നിയാസ് (33), സാജീവ് ആന്റണി (42), കെ എം ജെയിംസ് (52), ജിതിന്‍ …

അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍: സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

February 18, 2020

കൊച്ചി ഫെബ്രുവരി 18: സംസ്ഥാനത്ത് അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ വ്യാപകമാകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഒരോ ഫ്ളക്സിനും പിഴ ഈടാക്കിയിരുന്നെങ്കില്‍ ഖജനാവ് നിറഞ്ഞേനെയെന്ന് കോടതി ചോദിച്ചു. എന്ത്കൊണ്ട് പിഴ ഈടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. …

പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായതില്‍ സിബിഐ അന്വേഷണം: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

February 18, 2020

തിരുവനന്തപുരം ഫെബ്രുവരി 18: കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് വട്ടുകുളമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ …