ആണവോര്‍ജ്ജ ഗവേഷണവും വികസനവും വിപുലീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്‍റ്

September 5, 2019

ടെഹ്റാന്‍ സെപ്റ്റംബര്‍ 5: ഇറാന്‍ ആണവോര്‍ജ്ജ ഗവേഷണവും വികസനവും വിപുലീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ബുധനാഴ്ച പറഞ്ഞു. സെപ്റ്റംബര്‍ 6 മുതലാണ് വികസനം ആരംഭിക്കുക. 2015ലെ ആണവോര്‍ജ്ജ ഇടപാട് പ്രകാരം രാജ്യത്തിന്‍റെ ആണവോര്‍ജ്ജ വികസനം വിപുലീകരിക്കുമെന്ന് റൂഹാനി പത്രസമ്മേളനത്തില്‍ പറഞ്ഞു.