ജൈവസാങ്കേതികവിദ്യ മേഖലയിലെ ഏറ്റവും വലിയ സമ്മേളനമായ ‘ഗ്ലോബൽ ബയോ ഇന്ത്യ 2021’ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ 2021 മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മലാ സീതാരാമൻ വിശിഷ്ടാതിഥിയായിരുന്നു. …