വയോജന ആരോഗ്യ പരിരക്ഷ; കണ്ണൂര്‍ ജില്ലയില്‍ കണ്‍ട്രോള്‍ റൂം സംവിധാനം
കണ്ണൂര്‍: കൊവിഡിന്റെ സാഹചര്യത്തില്‍ വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ വയോജനങ്ങളുടെ ചികിത്സ മുടങ്ങാതിരിക്കാനും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് സംസ്ഥാനതലത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ജില്ലയിലെ 1.8 …