വെള്ളക്കെട്ട് ഒഴിവാക്കാന്‍ കച്ച കെട്ടിയിറങ്ങി തൃശൂര്‍ എടത്തിരുത്തി;തോട് ശുചീകരണം മാസ്സായി

August 11, 2020

തൃശൂര്‍ : കനത്ത മഴ പെയ്താല്‍ സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ടിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി എടത്തിരുത്തി പഞ്ചായത്ത്. തോട് ശുചീകരണം എന്ന ജനകീയ കൂട്ടായ്മാ പ്രവൃത്തിയിലൂടെ വെള്ളക്കെട്ടെന്ന സ്ഥിരം തലവേദനയില്‍ നിന്ന് മോചനം നേടിയിരിക്കുകയാണ് എടത്തിരുത്തി. പഞ്ചായത്തിലെ പ്രധാന തോടായ ചിറക്കല്‍ചെറുപുഴയിലെയും ഉപതോടുകളിലെയും …