പത്തനംതിട്ട: ഡോ.എസ്.ശ്രീകുമാര്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റു

September 16, 2021

പത്തനംതിട്ട: ആരോഗ്യ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം മാനേജരായി വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എസ്.ശ്രീകുമാര്‍ ചുമതലയേറ്റു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസറായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.