പ്രതിരോധ മന്ത്രിമാരുടെ കൂടികാഴ്ച: ലഡാക്കില്‍ മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സ്ഥിതി തുടരണമെന്ന് ചൈനയോട് ഇന്ത്യ

September 6, 2020

മോസ്‌കോ: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെംഗും കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. …