അടുക്കള ഉപകരണങ്ങൾ കൊണ്ട് മോഹൻലാൽ, വിറക് കൊണ്ട് പൃഥ്വിരാജ്, ഒടുവിൽ നെല്ല് കൊണ്ട് ടോവിനോ തോമസ്, ഡാവിഞ്ചി സുരേഷിന്റെ ചിത്രാന്വേഷണ പരീക്ഷണങ്ങൾ തുടരുകയാണ്

August 8, 2020

തൃശ്ശൂർ : വ്യത്യസ്ത മാധ്യമങ്ങളിൽ ചിത്രങ്ങളും ശിൽപങ്ങളും തീർത്ത് അദ്ഭുതം സൃഷ്ടിച്ച ഡാവിഞ്ചി സുരേഷ് കരനെൽച്ചെടികൾ കൊണ്ടാണ് യുവതാരം ടോവിനോ തോമസിനെ ചിത്രീകരിച്ചത്. തൃശൂർ കഴിമ്പ്രം ബീച്ചിനു സമീപത്തുള്ള കാർഷിക കൂട്ടായ്മയുടെ കൃഷിയിടത്തിലാണ് കരനെല്ലുകൊണ്ടുള്ള ടോവിനോ തോമസിന്റെ മുഖം സുരേഷ് ഒരുക്കിയത്. …