വടകര എംഎൽഎ കെ കെ രമയ്ക്ക് വധ ഭീഷണി
തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് വടകര എംഎൽഎ കെ കെ രമയ്ക്ക്ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. 2023 ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ഭീഷണി. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. …