Tag: chokramudi
ചൊക്ര മുടിയിലെ കയ്യേറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഞെട്ടിപ്പിക്കുന്നത് -അന്വേഷണ റിപ്പോർട്ട്
ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ചൊക്രമുടി മല മുകളിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തി, നിർമാണങ്ങൾ നടത്തിയ സംഭവത്തിൽ കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് ഞെട്ടിപ്പിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റിയാണ്. …
ചൊക്രമുടി കൈയ്യേറ്റം: സർക്കാർ വക കൃത്രിമം രേഖകളിൽ, പുറത്തുവരുന്നത് റവന്യൂ ബ്യൂറോക്രസിയുടെ കറുത്ത മുഖം
ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കയ്യേറ്റ വാർത്തകളെ തുടർന്ന് കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം റിപ്പോർട്ടിലെ വിവരങ്ങൾ സർക്കാർ ഓഫീസുകളിലെ കുത്തഴിഞ്ഞ പ്രവർത്തനങ്ങളും കള്ള രേഖ ഉണ്ടാക്കലും കുറ്റകൃത്യങ്ങളിൽ പങ്കുപറ്റലും വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അത്യാർത്തിയും കുറ്റവാളി സംഘങ്ങളുമായുള്ള ബന്ധവും …
ചൊക്രമുടി കൈയ്യേറ്റം: തടയണ നിർമ്മാണം നീർച്ചാലുകൾ നശിപ്പിച്ചു. വന്യമൃഗങ്ങളെ ആട്ടിയോടിച്ചു. മണ്ണ്- പാറ- വൻ ഖനനം- മരങ്ങൾ നീക്കി -നടന്നത് സർവത്ര അക്രമം – അന്വേഷണ റിപ്പോർട്ട്
ഇടുക്കി: ദേവികുളം താലൂക്കിലെ ബൈസൺവാലിയിൽ ചൊക്രമുടി മലയുടെ മുകളിൽ നടന്നത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയുള്ള തോന്നിവാസങ്ങൾ. സേതുരാമൻ ഐപിഎസിന്റെ അന്വേഷണ റിപ്പോർട്ടിലൂടെ കടന്നു പോകുമ്പോൾ ചൊക്രമുടിയിൽ നടത്തിയ കാര്യങ്ങൾ രാഷ്ട്രീയ ഉദ്യോഗസ്ഥ പിന്തുണയില്ലാതെ ആർക്കും ചെയ്യുവാൻ പറ്റുന്നതല്ല എന്ന് വ്യക്തമാകും …
ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട്
ഇടുക്കി:രാഷ്ട്രീയ-റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് ബൈസൺ വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം സംഘടിപ്പിച്ചത് എന്ന് അന്വേഷണ റിപ്പോർട്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു ഇടത്ത് നൽകിയ പട്ടയം ഉപയോഗപ്പെടുത്തിയാണ് കയ്യേറ്റം സംഘടിപ്പിച്ചത്. പട്ടയം ലഭിക്കുവാൻ അർഹതയില്ലാത്ത പാറ പുറം പോക്ക് പ്രദേശം …