വഡോദര: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് മരണം. വഡോദരയിലുണ്ടായ തീപിടിത്തത്തിൽ 15 പേർക്ക് പരിക്കേറ്റു. കാന്റൺ ലബോറട്ടറിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.