എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ശസ്ത്രക്രിയകൾ പുനരാരംഭിച്ചു
എറണാകുളം: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡ് ഇതര ശസ്ത്രക്രിയകൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകൾ അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന സമയത്താണ് കോവിഡ് ഇതര ശസ്ത്രക്രിയകൾ താത്ക്കാലികമായി നിർത്തിവെച്ചത്. …