മോദിയും മംഗോളിയന്‍ പ്രസിഡന്റും സംയുക്തമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്തു
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 20: പ്രധാനമന്ത്രി നരേന്ദ്രമോദിയും മംഗോളിയന്‍ പ്രസിഡന്റ് ഖല്ത്മാജിന് ബട്ടുല്ഗയും ചേര്‍ന്ന് മംഗോളിയന്‍ തലസ്ഥാനത്ത് വെച്ച് സംയുക്തമായി ബുദ്ധന്റെയും അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരുടെയും പ്രതിമ അനാച്ഛാദനം ചെയ്തു. ഉലാന്‍ബത്തറിലെ ചരിത്രപരമായ ഗന്ധന്‍ ടെഗ്ചെന്‍ലിംഗ് മഠത്തില്‍ സ്ഥാപിച്ച പ്രതിമകളാണ് അനാച്ഛാദനം ചെയ്തത്. …