ചുഴലിക്കാറ്റിനു പിന്നാലെ വടക്കൻ ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ
തെക്ക് കിഴക്കൻ രാജസ്ഥാനിലും വടക്കു കിഴക്കൻ രാജസ്ഥാനിലും തിങ്കളാഴ്ചയും മഴ തുടരും.
അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റ് കടന്നു പോയതിനു പിന്നാലെ വടക്കൻ ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ. ഗുജറാത്തിലെ ബനാസ്കാന്ത,പട്ടാൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.ബിപോർജോയ് ചുഴലിക്കാറ്റ് തെക്കൻ രാജസ്ഥാനിലെത്തിയതോടെ അതിതീവ്ര ന്യൂന മർദമായും പിന്നീട് ന്യൂന മർദമായും മാറിയതായും …