കൊല്ലത്ത് ആറുവയസ്സുകാരിയെ കാണാതായി

February 27, 2020

കൊല്ലം ഫെബ്രുവരി 27: കൊല്ലത്ത് ഇളവൂരില്‍ ആറുവയസ്സുകാരിയെ കാണാതായി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. കുട്ടിയുടെ അമ്മ മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. …