
ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്‍കുട്ടികളെ വിട്ടയച്ചതായി ഗവര്‍ണ്ണര്‍
അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധ ധാരികള്‍ സ്കൂള്‍ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ വിട്ടയച്ചതായി സംസ്ഥാന ഗവര്‍ണ്ണര്‍ അറിയിച്ചു. പ്രസിഡന്റ് മുഹമ്മദ് ബുഹാരി വാര്‍ത്തയില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു. എല്ലാ കുട്ടികളും സുരക്ഷിതരാണെന്നും മോചനത്തിനായി മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്നും …