ചിദംബരത്തിനെ പിന്തുണച്ച് രാഹുലും പ്രിയങ്കയും

August 21, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 21: മുന്‍ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന്‍റെ വസതി സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പരിശോധിച്ചതില്‍ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്സ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇത് മൂലം ചിദംബരത്തിനെ സ്വഭാവഹത്യ ചെയ്യുകയാണ് മോദി സര്‍ക്കാറെന്ന് രാഹുല്‍ ആരോപിച്ചു. …

ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ഹെലികോപ്പ്റ്റര്‍ തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

August 21, 2019

ഡെറാഡൂണ്‍ ആഗസ്റ്റ് 21: ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനിടയില്‍ ഹെലികോപ്പ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് സംഭവം ഉണ്ടായത്. ദുരിതബാധിത പ്രദേശങ്ങളിലെത്തി വസ്തുക്കള്‍ വിതരണം ചെയ്ത് തിരിച്ച് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വിശദവിവരങ്ങള്‍ വ്യക്തമായിട്ടില്ല.

രാജ്യസഭയിലേക്ക് വിജയിച്ചതിന് മന്‍മോഹന്‍ സിങ്ങിനെ അനുമോദിച്ച് സ്റ്റാലിന്‍

August 21, 2019

ചെന്നൈ ആഗസ്റ്റ് 21: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഡോ മന്‍മോഹന്‍ സിങ്ങിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിച്ച് ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്‍. പുനര്‍തെരഞ്ഞെടുപ്പില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് മന്‍മോഹന്‍ സിങ്ങിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍ നേരുന്നു-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ …

ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കും

August 21, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 21: കാലാവസ്ഥ വ്യവസ്ഥകള്‍ മുന്‍കൂട്ടി അറിയാനും കര്‍ഷകര്‍ക്ക് വേണ്ടുന്ന മുന്നറിയിപ്പ് നല്‍കാനുമായി കാലാവസ്ഥ നിരീക്ഷണാലയം സ്ഥാപിക്കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍. കൃഷിസ്ഥലങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി 180 ഓളം നീരീക്ഷണാലയങ്ങള്‍ സ്ഥാപിക്കാനാണ് സംസ്ഥാന കൃഷിവകുപ്പിന്‍റെ പദ്ധതി. കൃഷിചെയ്യുന്നതിന് കാലാവസ്ഥ ഒരു പ്രധാനഘടകമാണ്. …

ഐഎന്‍എക്സ് മീഡിയ കേസില്‍ ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചു

August 21, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 21: മുന്‍ധനകാര്യമന്ത്രിയായ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് എന്‍വി രാമണ്ണ വാദം കേള്‍ക്കാന്‍ വിസമ്മതിച്ചു. അടിയന്തിരമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസ് രാമണ്ണ ഫയല്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ …

ഉത്തര്‍പ്രദേശില്‍ യോഗി മന്ത്രിസഭയില്‍ 18 പുതിയ മന്ത്രിമാര്‍; 5 പേര്‍ക്ക് സ്ഥാനക്കയറ്റം

August 21, 2019

ലഖ്നൗ ആഗസ്റ്റ് 21: രണ്ടരവര്‍ഷം പിന്നിടുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുധനാഴ്ച വിപുലീകരിച്ചു. 23 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി, 5 മന്ത്രിമാര്‍ക്ക് സംസ്ഥാനത്ത് നിന്ന് കാബിനറ്റ് പദവിയും നല്‍കി. രാജ്ഭവനില്‍വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ …

കാശ്മീര്‍ വിഷയത്തില്‍ മതപരമായ പരിവര്‍ത്തനം കൊടുത്ത് ട്രംപ്

August 21, 2019

വാഷിങ്ടണ്‍ ആഗസ്റ്റ് 21: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും തര്‍ക്കത്തില്‍ സഹായിക്കാന്‍ ശ്രമിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുടെയും പ്രശ്നത്തില്‍ മതപരമായ പരിവര്‍ത്തനം കൊടുത്ത് ട്രംപ്. ‘നിങ്ങള്‍ക്ക് ഹിന്ദുക്കളുണ്ട്, നിങ്ങള്‍ക്ക് മുസ്ലീങ്ങളും. നിങ്ങള്‍ ഒന്നിച്ച് പോകാന്‍ ഞാന്‍ പറയില്ല’. ട്രംപ് …

ബാബുലാലിന്‍റെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് അനുശോചിച്ചു

August 21, 2019

ഭോപ്പാല്‍ ആഗസ്റ്റ് 21: മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ബാബുലാല്‍ ഗൗറിന്‍റെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ബുധനാഴ്ച അനുശോചിച്ചു. ജനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ആളാണെന്നും രാഷ്ട്രീയത്തിലുപരി പൊതുജനങ്ങളുടെ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നെന്നും കമല്‍നാഥ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി, താന്‍ കേന്ദ്രമന്ത്രിയായിരിക്കെ …

മധ്യപ്രദേശ് മുന്‍ മുഖ്യന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

August 21, 2019

ഭോപ്പാല്‍ ആഗസ്റ്റ് 21: ബിജെപി നോതാവും മധ്യപ്രദേശ് മുന്‍ മുഖമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗര്‍ (89) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ഗൗര്‍ ബുധനാഴ്ചയാണ് മരിച്ചത്. ഗൗര്‍ ശ്വാസതടസ്സം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉമഭാരതി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് 2004-ലാണ് ഗൗര്‍ …

ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന്‍റെ ഹര്‍ജി തള്ളി

August 20, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 20: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച തള്ളി. ഐഎന്‍എക്സ് മീഡിയ കേസില്‍ മീഡിയക്ക് 305 കോടിയുടെ വിദേശഫണ്ട് ലഭിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരത്തിനെതിരെ കേസ്. ധനകാര്യമന്ത്രിയായിരിക്കെയാണ് …