ഉത്തര്‍പ്രദേശില്‍ എല്ലാ ജില്ലകളിലും പി എം കെ എസ് വൈ നടപ്പിലാക്കും

August 23, 2019

ലഖ്നൗ ആഗസ്റ്റ് 23: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും പ്രധാന്‍മന്ത്രി കൃഷി സിഞ്ചായ് യോജന നടപ്പിലാക്കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകരുടെ ഉല്‍പ്പാദനക്ഷമതയും ജലസംഭരണവും വര്‍ദ്ധിപ്പിക്കാനാണ് ഈ തീരുമാനം. ഡ്രിപ്പ് നനയ്ക്കല്‍, തിരിനന സംവിധാനത്തിനൊക്കെയായി പ്രഖ്യാപിച്ച സഹായത്തില്‍ അധികമായി 35% നടപ്പിലാക്കുമെന്ന് …

നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദര്‍ശിക്കും

August 23, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 23: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വൈകുന്നേരം യുഎഇയിലെത്തും. ന്യൂഡല്‍ഹിയും അബുദാബിയും തമ്മിലുള്ള ഉഭയകക്ഷിബന്ധം പ്രോത്സാഹിപ്പിക്കാനാണ് കൂടിക്കാഴ്ച. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ മോദിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. യുഎഇയുടെ ദേശീയ അവാര്‍ഡായ ‘ഓര്‍ഡര്‍ ഓഫ് സായിദ്’ നരേന്ദ്രമോദിക്ക് സമ്മാനിക്കും. ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ കാര്യങ്ങള്‍ …

ജെയ്ഷ് മുഹമ്മദ് അടക്കമുള്ള ഭീകരാക്രമണത്തെ ഉന്മൂലനം ചെയ്യണം; മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തി

August 23, 2019

പാരിസ് ആഗസ്റ്റ് 23: ഭീകരാക്രമണത്തെ വേരോടെ പിഴുതെറിയാനായി എല്ലാ രാജ്യങ്ങളോടും സഹകരിക്കണമെന്ന് ഇന്ത്യയും ഫ്രാന്‍സും. ഭീകരരെ ഉന്മൂലനം ചെയ്യാനും തീവ്രവാദി ശൃംഖലയെ തടസ്സപ്പെടുത്താനുമാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും നയതന്ത്രപരമായ ചര്‍ച്ചയിലാണ് സംസാരിച്ചത്. രാജ്യത്തിന്‍റെ സമാധാനത്തിന് വെല്ലുവിളിയായ …

ഏറ്റവും നല്ല വായനശാലയ്ക്ക് അവാര്‍ഡ്; ബംഗാള്‍ സര്‍ക്കാര്‍

August 23, 2019

കൊല്‍ക്കത്ത ആഗസ്റ്റ് 23: സംസ്ഥാനത്തെ ഏറ്റവും നല്ല വായനാശാലകള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു ഉദ്യമം. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും നല്ല വായനശാല അംഗങ്ങള്‍ക്കും അവാര്‍ഡ് നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. ജില്ല, …

ചിദംബരത്തിനെ സിബിഐ കോടതിയില്‍ കൊണ്ടുപോയത് കനത്ത സുരക്ഷയില്‍

August 22, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 22: മുന്‍ധനകാര്യമന്ത്രി പി ചിദംബരത്തിനെ ഐഎന്‍എക്സ് മീഡിയ കേസില്‍ ബുധനാഴ്ച രാത്രിയില്‍ അറസ്റ്റ് ചെയ്തിരുന്നു. കനത്ത സുരക്ഷയിലാണ് ചിദംബരത്തിനെ സിബഐ കോടതിയിലേക്ക് കൊണ്ടുപോയത്. ജലപീരങ്കികള്‍, ബാരിക്കെയ്ഡുകള്‍ എന്നിവ അധികമായി വിന്യസിച്ചു. ജോര്‍ബാഗിലെ വസതിയില്‍ നിന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. …

എംഎന്‍എസ് നേതാവ് രാജ് താക്കറെയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

August 22, 2019

മുംബൈ ആഗസ്റ്റ് 22: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്നില്‍ വ്യാഴാഴ്ച ഹാജരായി. സിടിഎല്‍എന്‍ കമ്പനിയും ഐഎല്‍എഫ്എസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഭാര്യ ശര്‍മ്മിള, മകന്‍ അമിത്, മകള്‍ ഉര്‍വ്വശി, എംഎന്‍എസ് നേതാവ് …

അബ്ദുള്‍കലാം അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന് സമ്മാനിച്ചു

August 22, 2019

ചെന്നൈ ആഗസ്റ്റ് 22: തമിഴ്നാട് സര്‍ക്കാരിന്‍റെ ഡോ എപിജെ അബ്ദുള്‍കലാം അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന് വ്യാഴാഴ്ച സമ്മാനിച്ചു. ജൂലൈ 22ന് വിക്ഷേപണം ചെയ്ത ചന്ദ്രയാന്‍ 2 അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് വിജയകരമായി വിക്ഷേപിച്ചത്. സ്വതന്ത്രദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ …

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി അജയ് കുമാര്‍ ബല്ലയെ നിയമിച്ചു

August 22, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 22: 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജയ് കുമാര്‍ ബല്ലയെ പുതിയ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ബുധനാഴ്ച നിയമിച്ചു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് ഗൗബയായിരുന്നു മുന്‍ ആഭ്യന്തര സെക്രട്ടറി. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജീവ് …

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ പരോള്‍ മൂന്ന് ആഴ്ച കൂടിനീട്ടി

August 22, 2019

ചെന്നൈ ആഗസ്റ്റ് 22: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളിലൊരാളായ നളിനി (52)ക്ക് മൂന്ന് ആഴ്ചത്തേക്ക് പരോള്‍ നീട്ടി വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി. മകളുടെ വിവാഹാവശ്യത്തിനായി ഒരു മാസത്തേക്ക് പരോള്‍ നീട്ടിനല്‍കണമെന്ന് അപേക്ഷിച്ച് നളിനി ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് എംഎം …

അമിത് ഷാ ഗോവയിലെത്തി

August 22, 2019

പനാജി ആഗസ്റ്റ് 22: ബിജെപി ദേശീയ പ്രസിഡന്‍റും ആഭ്യന്തരമന്ത്രിയുമായ അമിത് വ്യാഴാഴ്ച ഗോവ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഡെപ്യൂട്ടി മുഖ്യമന്ത്രി ചന്ദ്രകാന്ത് കവലേക്കര്‍, എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേന്ദ്രഭരണപ്രദേശമായ ദമാന്‍, ദിയു, ദാദ്രനഗര്‍ …