ഉത്തര്‍പ്രദേശില്‍ സ്വതന്ത്ര്യദിനത്തില്‍ കനത്ത ജാഗ്രതയുണ്ടാകും; ഡിജിപി

August 14, 2019

ലഖ്നൗ ആഗസ്റ്റ് 14: രാജ്യം നാളെ സ്വതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചടങ്ങിന്‍റെ തലേന്നാളായ ഇന്ന് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അനുച്ഛേദം 370 റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ഡിജിപി ഒപി സിങ് …

73-ാം സ്വതന്ത്ര്യദിനം ആചരിച്ച് പാക് ഹൈക്കമ്മീഷന്‍

August 14, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 14: പാകിസ്ഥാന്‍റെ 73-ാം സ്വതന്ത്ര്യദിനം ബുധനാഴ്ച ആചരിച്ച് പാക് ഹൈക്കമ്മീഷന്‍. ചടങ്ങില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ സയ്യിദ് ഹൈദര്‍ ഷാ കൊടി ഉയര്‍ത്തി. ചടങ്ങില്‍ പാക് ഹൈക്കമ്മീഷന്‍ കുടുംബങ്ങളെയും സയ്യിദ് അഭിവാദ്യം ചെയ്തു. പാകിസ്ഥാന്‍ പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും സന്ദേശങ്ങള്‍ സയ്യിദ് …

കാശ്മീര്‍ വിഷയത്തില്‍ യുഎന്‍എസ്സിയോട് സഹായം ആവശ്യപ്പെട്ട് പാകിസ്ഥാന്‍

August 14, 2019

ഇസ്ലാമബാദ് ആഗസ്റ്റ് 14: കാശ്മീര്‍ വിഷയത്തില്‍ സഹായം ആവശ്യപ്പെട്ട് പാക് വിദേശകാര്യമന്ത്രി ഷാ മെഹബൂബ് ഖുറേഷി യുഎന്‍എസ്സി പ്രസിഡന്‍റിന് കത്തയച്ചു. ജമ്മു കാശ്മീറിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതും അനുച്ഛേദം 370 അസാധുവാക്കുന്നതും സംബന്ധിച്ചുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്‍തുടര്‍ന്നുകൊണ്ടാണ് ഈ തീരുമാനം. ഇന്ത്യയുടെ …

സൈനിക ബഹുമതി; അഭിനന്ദന് വീര്‍ചക്ര

August 14, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 14: പാകിസ്ഥാന്‍റെ എഫ് 16 വിമാനം വെടിവെച്ചിടുകയും പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും ചെയ്ത വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര ബഹുമതി നല്‍കും. യുദ്ധകാലത്ത് സൈനികര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയാണ് വീര്‍ചക്ര. വ്യോമസേനയിലെ സ്ക്വാര്‍ഡ്രന്‍ ലീഡര്‍ മിന്‍റി …

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആശയത്തെ അംബേദ്ക്കര്‍ എതിര്‍ത്തിരുന്നു; മേഗ്വാള്‍

August 14, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 14: അനുച്ഛേദം 370നെയും ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആശയത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാതാവായ ബാബാസാഹേബ് അംബേദ്ക്കര്‍ അന്നേ എതിര്‍ത്തിരുന്നുവെന്ന് പാര്‍ലമെന്‍ററിമന്ത്രി അര്‍ജ്ജുന്‍ റാം മേഗ്വാള്‍. ചരിത്രദിനമായ ആഗസ്റ്റ് 6നാണ് ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്. …

ജപ്പാനില്‍ കഠിനമായ ചൂടില്‍ 23 പേര്‍ മരിച്ചു

August 14, 2019

ടോക്കിയോ ആഗസ്റ്റ് 14: കഴിഞ്ഞ ആഴ്ചയിലെ കഠിനമായ ചൂടില്‍ ഏകദേശം 23 പേരോളം ജപ്പാനില്‍ കൊല്ലപ്പെട്ടു. 12,000 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജ്യത്തിന്‍റെ അഗ്നിശമനസേന വിഭാഗം ബുധനാഴ്ച പറഞ്ഞു. ആഗസ്റ്റ് 5 മുതല്‍ 11 വരെയുള്ള റിപ്പോര്‍ട്ടാണ് ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്. ജപ്പാന്‍ …

ചന്ദ്രയാന്‍-2; ഭ്രമണപഥമാറ്റം വിജയകരം

August 14, 2019

ചെന്നൈ ആഗസ്റ്റ് 14: ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചത്. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള മാറ്റം വിജയകരമായി. ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് വിജയകരമായി ഗതിമാറ്റം പൂര്‍ത്തിയാക്കിയത്. പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 …

കാശ്മീരിലേക്ക് പോകും, ആള്‍ക്കാരെ സന്ദര്‍ശിക്കും; മാലിക്കിന് രാഹുലിന്‍റെ മറുപടി

August 13, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 13: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയോട് കാശ്മീരിലേക്ക് നേരിട്ട് വന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറഞ്ഞ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. സഞ്ചരിക്കാനും അവിടുത്തെ ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി. താങ്കളുടെ ക്ഷണം …

സ്വതന്ത്രദിനത്തില്‍ മെട്രോ സര്‍വ്വീസ് നടത്തും

August 13, 2019

ന്യൂഡല്‍ഹി ആഗസ്റ്റ് 13: ആഗസ്റ്റ് 15, സ്വതന്ത്രദിനത്തില്‍ എല്ലാ മെട്രോ സ്റ്റേഷനും പ്രവര്‍ത്തിക്കും-ഡിഎംആര്‍സി വക്താവ് ചൊവ്വാഴ്ച പറഞ്ഞു. ആഗസ്റ്റ് 14 (ബുധനാഴ്ച) രാവിലെ മുതല്‍ ആഗസ്റ്റ് 15 (വ്യാഴാഴ്ച) വൈകിട്ട് വരെ പാര്‍ക്കിംഗ് അടക്കും. ലാല്‍ ഖൈല, ജമാ മസ്ജിദ്, ഡല്‍ഹി …

പ്രളയബാധിത പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

August 13, 2019

കര്‍ണാടക ആഗസ്റ്റ് 13: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ തോതില്‍ ധാന്യവിളകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും നിരവധി വീടുകളും റോഡുകളും നശിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന്ശേഷം മാധ്യമങ്ങളോട് …