മലപ്പുറം ജില്ലയില്‍ സാന്ത്വനം അഭയകേന്ദ്രം ഉദ്ഘാടനം ചെയ്തു

October 18, 2020

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മിച്ച  സാന്ത്വനം അഭയകേന്ദ്രം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് നഗരത്തില്‍ ഒരു അഭയകേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാന്ത്വന കേന്ദ്രമൊരുക്കിയിരിക്കുന്നത്. …

സി പി എമ്മിൻ്റ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന്റെ ജ്യേഷ്ഠൻ ബിജെപിയിലേക്ക്

October 18, 2020

കണ്ണൂര്‍: സി പി എമ്മിൻ്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുന്ന പുഷ്പന്റെ സഹോദരന്‍ ശശി ബിജെപിയിലേക്ക് . തലശേരി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസില്‍ സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു ശശിക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് …

ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 8.5 കോടിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്തു

October 18, 2020

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുമെന്നും, സബ് സെന്ററുകള്‍ ആധുനികവത്കരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  …

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഒ.പി; അത്യാഹിത വിഭാഗ കെട്ടിട നിര്‍മാണത്തിനായി 11.89 കോടി അനുവദിച്ചു

October 18, 2020

മലപ്പുറം: ജില്ലാ ആശുപത്രിയില്‍ ഒ.പി, അത്യാഹിത വിഭാഗ കെട്ടിട നിര്‍മാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 11.89 കോടി അനുവദിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു. കെട്ടിട നിര്‍മാണത്തിന് 5.09 കോടി, വെള്ള വിതരണത്തിനും സാനിറ്റേഷനും 65 ലക്ഷം, വൈദ്യൂതീകരണത്തിന് …

ഗാന്ധിജയന്തി ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍

October 18, 2020

പത്തനംതിട്ട: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി യുവതലമുറയ്ക്ക് ഗാന്ധിയന്‍ ദര്‍ശനങ്ങളും മൂല്യങ്ങളും പകര്‍ന്നു നല്‍കുന്നതിനായി പത്തനംതിട്ട  ജില്ലാ ഭരണകേന്ദ്രവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും പത്തനംതിട്ട ജില്ലാ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി രാഷ്ട്രപിതാവ് …

കോവിഡ് പ്രതിരോധത്തിൽ ആദ്യഘട്ടത്തിലെ ജാഗ്രത കേരളം കൈവിട്ടു; രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി

October 18, 2020

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സണ്‍ഡേ സംവാദ് പരിപാടിക്കിടെ മന്ത്രി നടത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അതിന്റെ വിലയാണ് ഇപ്പോള്‍ സംസ്ഥാനം …

നിലയ്ക്കലും ഇടത്താവളങ്ങളിലും വികസനത്തിന് കിഫ്ബി 145 കോടി രൂപ അനുവദിച്ചു

October 18, 2020

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ ഉള്‍പ്പെടെ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 145 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. നിലയ്ക്കലും മറ്റ് ഇടത്താവളങ്ങളും വികസിപ്പിക്കുന്നതിന് വേണ്ടിയാണ് 11 പ്രോജക്ടുകളില്‍ ആയി ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ …

ചൈനയിൽ ഉദിച്ചത് ഒരേ സമയം മൂന്ന് സൂര്യന്മാർ

October 18, 2020

ബീജിംഗ്: ചൈനീസ് നഗരമായ മോഹെയിലെ ആളുകൾ കഴിഞ്ഞ ദിവസം ഒരു ആകാശ ദൃശ്യം കണ്ട് അമ്പരന്നു. ആകാശത്ത് മൂന്ന് സൂര്യൻമാർ. ഒരു പ്രധാന സൂര്യനും ഇടത്തും വലത്തും തുല്യ അകലത്തിൽ രണ്ട് കുഞ്ഞ് സൂര്യൻമാരും. രാവിലെ 6.30 മുതൽ 9.30 വരെ …

തടസവാദികള്‍ വികസനങ്ങളെ തുരങ്കം വയ്ക്കുന്നു; മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

October 18, 2020

കൊല്ലം: തടസവാദികള്‍ നിരത്തുന്ന തടസവാദങ്ങള്‍  വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നു എന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പല വികസന പ്രവര്‍ത്തനങ്ങളും ഇക്കാരണത്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകാത്ത അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍പ്പെട്ട നാലു റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഒരു റോഡ് …

തൊഴിലാളികളുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലര്‍ത്തും; മുഖ്യമന്ത്രി

October 18, 2020

തിരുവനന്തപുരം: തൊഴിലാളികളുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത സര്‍ക്കാര്‍ പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുരക്ഷിതമായ തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ അവകാശമാണ്. തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനും വ്യവസായശാലകള്‍ക്ക് ചുറ്റും അധിവസിക്കുന്ന ജനങ്ങള്‍ക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ …