ചേര്‍ത്തല: വനിതകളെ രഹസ്യമായി ശബരിമല സന്നിധാനത്ത് എത്തിച്ചതില്‍ ഏറെ മാനസിക വേദനയുണ്ടായെന്ന് എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍. നവോത്ഥാന മതിലിനായി സഹകരിച്ചവരെ കബളിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപിയോഗം ചേര്‍ത്തല യൂണിയന്‍ ഓഫീസിലെ ശ്രീനാരായണ വിശ്വധര്‍മ്മ ക്ഷേത്രാംഗണത്തില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച അയ്യപ്പ സംഗമവും നാമജപ ഘോഷയാത്രയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രീതി നടേശന്‍.
കോടതി വിധി ഉണ്ടായാലും കേരളത്തിലെ വിശ്വാസികളായ സ്ത്രീകള്‍ ആചാരം ലംഘിച്ച് ശബരിമലയില്‍ പോവില്ല. നിലവിളക്ക് കൊളുത്തുമ്പോള്‍ പോലും ആചാരാനുഷ്ടാനങ്ങള്‍ പാലിക്കുന്നവരാണ് ഹിന്ദുസമൂഹം. അധഃകൃതര്‍ക്ക് പൂജ നടത്താന്‍ അനുമതി ഇല്ലാത്ത കാലത്താണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ട നടത്തിയത്. 3 തവണ താന്‍ അയ്യപ്പനെ കണ്ട് തൊഴുതിട്ടുണ്ട് ,വിപ്ലവ പാര്‍ട്ടികള്‍ക്ക് ഗുരുവിനെ വേണ്ടത്ര മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ചേര്‍ത്തല നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പിഎസ് ജ്യോതിസ് , സീമാ ജാഗരണ്‍ മഞ്ച് സംയോജകന്‍ എ ഗോപാലകൃഷ്ണന്‍, ജയകൃഷ്ണന്‍, ചേര്‍ത്തല യൂണിയന്‍ പ്രസിഡന്റ് കെവി സാബുലാല്‍ സെക്രട്ടറി വി.എന്‍ ബാബു, യോഗം ഡയറക്ടര്‍മാരായ അനില്‍ ഇന്ദിവരം, ബൈജു അറുകുഴി, ഹിന്ദു ഐക്യവേദി നേതാക്കളായ ബിന്ദുമോഹന്‍, അഡ്വ.എസ് രാജേഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എല്‍പി ജയചന്ദ്രന്‍, നിയോജക മണ്ഡെം പ്രസിഡന്‍റ് അഭിലാഷ് മാപ്പറമ്പില്‍ ,ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രകാശ് കളപ്പുരക്കല്‍ ആശാ മുകേഷ്, സാനു സുധീരന്‍, എന്നിവര്‍ പങ്കെടുത്തു.


