ബംഗളൂരു: കര്‍ണാടകയിലെ പളളികളില്‍ ഉച്ചഭാഷിണിക്ക് വക്കബ്ബ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി . രാത്രി 10 മണിമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനം. ശബ്ദമലിനീകരണം തടയുന്നതിനാണ് നിയന്ത്രണമെന്ന് വക്കഫ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. പളളികളില്‍ ബാങ്ക് കൊടുക്കുന്ന സമയത്താണ് ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം .പളളികളിലും ദര്‍ഗകളില്‍ നിന്നുമുളള ലൗഡ് സ്പീക്കറിന്റെ ഉച്ചത്തിലുളള ശബ്ദം മലിനീകരണത്തിന് കാരണമാവുന്നുണ്ട്. ഇത് ജനങ്ങളുടെ ശാരീരികവും മാനസീകവുമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാല്‍ രാത്രി 10 മണിമുതല്‍ ആറുമണിവരെ പളളികളിലും ദര്‍ഗകളിലും ലൗഡ് സ്പീക്കറിന്റെ ഉപയോഗം നിരോധിക്കുകയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബാങ്ക് വിളിക്കുന്നതിനും മരണവിവരം നല്കല് , മാസപ്പിറവി അറിയിക്കല്‍ എന്നിവയ്ക്ക് മാത്രമേ പകല്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാവു. അതേസമയം നമസ്കാരം ,സലാത്ത് ജുമുഅ ഖുത്വബ മറ്റുമതപരമായ പരിപാടികള്‍ എന്നിവയെല്ലാം പളളിക്കകത്തെ സ്പീക്കറുകള്‍ മാത്രം ഉപയോഗിച്ച് നടത്തണമന്നും ഉത്തരവ് വ്യക്തമാക്കുന്നു.


