റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹി സംഘര്‍ഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

February 26, 2020 - 2:44 pm

ന്യൂഡല്‍ഹി ഫെബ്രുവരി 26: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ളവരുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സമാധാനത്തിനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ശാന്തിയും സമാധാനവുമാണ് മുഖമുദ്രയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണം. അതിന് എല്ലാവരും പരിശ്രമിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ സഹോദരീ സഹോദരന്മാര്‍ സമാധാനം പാലിക്കണം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *