റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ക്രിയാറ്റിഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു

January 6, 2021 - 3:55 pm

തൃശൂർ : ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ക്രിയാറ്റിഫ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

സി ആർ ദാസ് രചിച്ച ‘കമ്പോഡിയയിലേക്ക് സ്വാഗതം’ എന്ന യാത്രാവിവരണ ഗ്രന്ഥം ലൈബ്രറി കൗൺസിൽ സെക്രട്ടറി ആരിഫാ ടീച്ചർ നോവലിസ്റ്റ് കെ ഉണ്ണികൃഷ്ണന് നൽകി പ്രകാശനം ചെയ്തു .

‘ ലിറ്റിൽ ഫയർ പ്ലൈസ് ‘ എന്ന ബാലസാഹിത്യകൃതി ഡോക്ടർ ഡി. ഷീല കോലഴി നാരായണന് നൽകി പ്രകാശനം ചെയ്തു.

ഗംഗാധരൻ ചെങ്ങാലൂർ എഴുതിയ ‘സർവ്വകലാശാല പർവ്വം’ വി. മുരളി നസീറ ബക്കർക്ക് നൽകി പ്രകാശനം ചെയ്തു.

സി. ആർ ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുഭദ്രാ വാരിയർ സ്വാഗതവും, വി.ബി.രാജൻ കൃതജ്ഞതയും രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *