റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൂട്ടശിശുമരണം: അന്വേഷണത്തിന് പ്രത്യേക സമിതി

December 12, 2020 - 11:16 am

ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയിലെ ജെ.കെ ലോന്‍ ആശുപത്രിയിലെ ശിശുമരണം 12 ആയി ഉയര്‍ന്നതിനെ തുടര്‍ന്ന്‌സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ നിയോഗിച്ചു.മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറി ശിവാങ്കി സ്വര്‍ണാകറിന്റെ നേതൃത്തിലുള്ള നാലംഗ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. മൂന്ന് ദിവസത്തിനുള്ളില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മരണകാരണം കണ്ടെത്താന്‍ രാജസ്ഥാന്‍ ആരോഗ്യമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ദിവസം മുതലാണ് കൂട്ടശിശുമരണം ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നും മൂന്ന് കുട്ടികളുടെ മരണകാരണം ജനിതക പ്രശ്‌നങ്ങളാണെന്നും മൂന്ന് കുട്ടികള്‍ അണുബാധതയും ശ്വാസകോശ പ്രശ്‌നങ്ങളെ തുടര്‍ന്നുമാണ് മരിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 ജനുവരിയില്‍ ഒരുമാസത്തിനുള്ളില്‍ മാത്രം നൂറിലേറെ ശിശുമരണം റിപ്പോര്‍ട്ട് ചെയ്ത് ജെകെ ലോന്‍ ആശുപത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *