റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കന്നിവോട്ട് തനിക്കുതന്നെയെന്ന് നിതുഷാരാജ്

December 6, 2020 - 10:37 am

കായംകുളം: കന്നിവോട്ട് തനിക്കുതന്നെ എന്ന് നിതുഷാ രാജ് .കായംകുളം ദേവി കുളങ്ങര ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി നെല്‍ക്കതില്‍ അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ് നിതുഷരാജ്. എട്ടാം തീയതി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് എല്‍പിഎസിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ നിതുഷ തന്‍റെ കന്നിവോട്ട് തനിക്കുതന്നെ രേഖപ്പെടുത്തും. വിജയത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്ന് നിതുഷ പറയുന്നു.

അവിചാരിതമായാണ് സ്ഥാനാര്‍തഥിത്വം എത്തുന്നത്. ശ്രീ വിദ്യാധിരാജാ കോളേജിലെ എംകോം വിദ്യാര്‍ത്ഥിനി യായ 21 കാരി നിതുഷാ രാജ് സംസ്ഥാനത്തെ ഏറ്റവും പ്രയം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. പാവുമ്പ ഗവ.ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ എഐഎസ്.എഫ് ഭാരവാഹിയായിരുന്നു. ജനങ്ങള്‍ക്കൊപ്പം നിന്ന് നാടിന്റെ പുരോഗതിക്കായി നിഷ്പ്പക്ഷവും നീതിപൂര്‍വ്വകമായും പ്രവര്‍ത്തിക്കുമെന്നതാണ് നിതുഷയുടെ വാഗ്ദാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *