റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍ത്താവ് ഉപേക്ഷിച്ചു: ജീവിക്കാന്‍ ആറ് മക്കളിലൊന്നിനെ 15000 രൂപയ്ക്ക് വിറ്റ് യുവതി, ഒടുവില്‍ അറസ്റ്റ്

October 31, 2020 - 9:48 am

ഭുവനേശ്വര്‍: ഭര്‍ത്താവ് ഉപേക്ഷിക്കുകയും ലോക്ക് ഡൗണില്‍ പണിയില്ലാതാവുകയും ചെയ്തതോടെ ആറ് മക്കളിലൊരാളെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് 15000 രൂപയ്ക്ക് വിറ്റ് യുവതി. ഒഡീഷയിലെ സംബാല്‍പൂര്‍ ജില്ലയിലാണ് സംഭവം. ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് യുവതി വിറ്റത്. യുവതിയെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവ് ഉപേക്ഷിച്ചത്. തുടര്‍ന്ന് കൂലി പണി ചെയ്ത് വരികയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ജീവിതം വീണ്ടും ദുരിതത്തിലാക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

അതേസമയം, കുഞ്ഞ് ഇപ്പോള്‍ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്. കുട്ടികളെ വാങ്ങിയ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തതായാണ് ഞങ്ങളോട് പറഞ്ഞത്. നിയമപരമായ എല്ലാ രേഖകളും ഉണ്ടെന്നും അവകാശപ്പെട്ടു. എന്നാല്‍ ഒരു രേഖയും അവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സംശയം തോന്നി ഞങ്ങള്‍ പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഓഫീസര്‍ സഞ്ജയ് സാഗര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *