റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഹോസ്റ്റലുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

October 17, 2020 - 5:14 pm

കാസര്‍ഗോഡ് : ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കുറ്റിക്കോലിലും കുണ്ടംകുഴിയിലും പ്രീമെട്രിക് ഹോസ്റ്റലുകള്‍ തയ്യാറായി. നിര്‍മാണം പൂര്‍ത്തീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി പട്ടിക ജാതി പട്ടികവര്‍ഗ വികസന വകുപ്പിലെ 20 പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഹോസ്റ്റലുകള്‍ നാടിന് സമര്‍പ്പിച്ചത്.

കിഫ്ബിയിലൂടെയാണ് ഹോസ്റ്റലുകള്‍ക്ക് ഫണ്ട് അനുവദിച്ചത്. കുറ്റിക്കോലില്‍ 83 സെന്റ് ഭൂമിയിലെ ഹോസ്റ്റലില്‍ നൂറ് ആണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യമാണുള്ളത്. ഇതിന് 4.2 കോടി രൂപ ചെലവായി. നിലവില്‍ കുറ്റിക്കോലില്‍ വാടക കെട്ടിടത്തില്‍ 40 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു താമസ സൗകര്യമുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്ക് പുതുതായി കുണ്ടംകുഴിയിലാരംഭിച്ച 86 സെന്റ് ഭൂമിയിലെ ഹോസ്റ്റലില്‍ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠനം നടത്താനാവും. ഇതിന് 4.7 കോടി രൂപയാണ് ചെലവായത്. മൂന്ന് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് 2018 നവംബറില്‍ മന്ത്രി എ കെ ബാലനായിരുന്നു തറക്കല്ലിട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച് വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഹോസ്റ്റലുകളും പ്രവര്‍ത്തനമാരംഭിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യാതിഥികളായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ ഡോ. പി പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ഇന്‍ചാര്‍ജ് എം ഷമീന, കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം നാരായണന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോപിനാഥന്‍, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമണി, കാറഡുക്ക ബ്ലോക്ക് അംഗങ്ങളായ പി കെ ഗോപാലന്‍, കെ ടി രാഗിണി, കുറ്റിക്കോല്‍ പഞ്ചായത്ത് അംഗങ്ങളായ എച്ച് നിര്‍മല, പി ദിവാകരന്‍, ബേഡഡുക്ക പഞ്ചായത്ത് അംഗം സരസ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8615/pre-metriic-hostel-in-auguration-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *