വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകൾ
അനന്ത ലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്ന് 15-9 -2020 ന് പുലര്‍ച്ചയാണ് സംഭവം. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീപടരുന്നത് കണ്ട സമീപവാസികൾ വിവരം പോലീസിനെയും ഫയര്‍ ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.

മരിച്ച ശ്രീകുമാര്‍ എംഇഎസ് കോണ്‍ട്രാക്ടറാണ്. അനന്തലക്ഷ്മി ഗവേഷക വിദ്യാര്‍ഥിയാണ്.
ശ്രീകുമാറിന്റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →