റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെരിയ കൊലക്കേസ്, സിബിഐ അന്വേഷണത്തിനെതിരേ നല്‍കിയ ഹര്‍ജി പെ ട്ടെന്ന് പരിഗണിക്കെണമെന്ന് സംസ്ഥാന സര്‍ക്കാര്‍

September 15, 2020 - 12:04 pm

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പെട്ടെന്ന് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക കത്ത് നല്‍കി. ഇതിനെതിരേ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ തടസഹര്‍ജിയും നല്‍കി.

സി.പി.എമ്മിന് കേസില്‍ പലതും മറച്ചു വെക്കാനുണ്ടെന്നും അതുകൊണ്ടാണ് സിബിഐ അന്വേഷണത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചതെന്നും ശരത്‌ലാലിന്റെ അച്ഛന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പു കഴിയുന്നത് വരെ സിബിഐ അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരേ പ്രക്ഷോഭം നടത്തുമെന്നും ഇവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *