റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്ട്‌ അനധികൃത കളള്‌ചെത്ത്‌ വ്യാപകമാവുന്നതായി ആരോപണം

September 12, 2020 - 9:18 am

പാലക്കാട്‌: പാലക്കാട്‌ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ അനധികൃത കളളുചെത്ത്‌ വ്യാപകമാകുന്നതായി ആരോപണം. എക്‌സൈസ്‌ അധികൃതരുടെ ഒത്താേേശാടെയാണ്‌ ചെത്ത്‌ നടക്കുന്നതെന്ന്‌ തൊഴിലാളികള്‍ പറയുന്നു. പലയിടത്തും ഷാപ്പുകള്‍ തുറക്കാത്തതിനാല്‍ ചെത്തിയ കളള്‌ കൊണ്ടുപോകാതെ കെട്ടിക്കിടക്കുമ്പോഴാണ്‌ അതേ പെര്‍മിറ്റില്‍ അനധികൃതമായി ഉദ്‌പ്പാദിപ്പിക്കുന്ന കളളു ഇതര സംസ്ഥാനങ്ങളിലേക്ക്‌ കടത്തുന്നതെന്ന്‌ ചെത്ത് തൊഴിലാളികള്‍ പറയുന്നു.

കോതമംഗലം റേഞ്ചിലെ ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പേരില്‍ മീനാക്ഷിപുരത്തെ ഒരു തോപ്പില്‍ ചെത്തിയ കളള് ഒരാഴ്ചയായി കെട്ടിക്കിടക്കുകയാണ്. ദിവസവും ശരാശരി ആയിരം ലിറ്ററോളം കളള്‌ മറിച്ചു കളയേണ്ട അവസ്ഥയാണുളളത്‌. ഇടനിലക്കാര്‍ കളള്‌ ശേഖരിക്കാത്തതിനാല്‍ കൂലി ലഭിക്കാതെ ഭക്ഷണത്തിന്‌ പോലും വകയില്ലാതെ തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്‌. .

അതേസമയം .ആലത്തൂരിലെ ചെക്ക്‌ പോസ്‌റ്റ്‌ കടന്ന്‌ തെക്കന്‍ കേരളത്തിലേക്ക്‌ കളള്‌ പോകുന്നതായി എക്‌സൈസ്‌ അധികൃതര്‍ സമ്മതിക്കുന്നുണ്ട്‌. ഇത്‌ അനധികൃത തോട്ടങ്ങളില്‍ നിന്നുളളതാണ്‌. ഇങ്ങനെ പോകുന്നതിനാല്‍ അംഗീകൃത തൊഴിലാളികള്‍ക്കുളള കൂലിയും ആനുകൂല്ല്യവും നല്‍കാതെ എക്‌സൈസിന്‌ നല്‍കേണ്ട സൈസന്‍സ്‌ ഫീസടക്കം വന്‍ ലാഭം ഉണ്ടാക്കാന്‍ കഴിയും. വ്യാപകമായി ഇത്തരം കളളുകടത്ത്‌ അറിഞ്ഞി ട്ടും എക്‌സൈസ്‌ വകുപ്പ്‌ കണ്ണടച്ചിരിക്കുകയാണെന്നാണ്‌ ‌ തൊഴിലാളികളുടെ ആരോപണം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *