റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂരിലെ സ്വര്‍ണ്ണ കടത്തിന് സഹായിച്ചവരെല്ലാം ഒരേ സ്ഥാപനത്തിലെ ജീവനക്കാര്‍.

September 9, 2020 - 12:04 pm

കോഴിക്കോട്: കരിപ്പൂരിലെ സ്വര്‍ണ്ണക്കടത്തിന് സഹായിച്ചവരെല്ലാം യുഡിഎസ് എന്ന ഏജന്‍സിയിലെ ജീവനക്കാര്‍. ജലീല്‍ എന്ന സൂപ്പര്‍വൈസര്‍ 12.6 ലക്ഷം രൂപ പ്രതിഫലമായി കൈപ്പറ്റിയിരുന്നു. സംഘം ഇതിനുമുമ്പ് 20 തവണയായി 30 കിലോ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐ കോടതിയെ അറിയിച്ചു.

കൊണ്ടോട്ടി സ്വദേശി ജലീല്‍, തേഞ്ഞിപ്പാലം സ്വദേശി അബ്ദുള്‍ സലാം, ഈര്‍ങ്ങാട്ടിരി സ്വദേശി പ്രഭാത്, വെളളൂര്‍ സ്വദേശി മുഹമ്മദ്, സാബിഖ് എന്നിവരാണ് എയര്‍ പോര്‍ട്ടില്‍ നിന്ന് അറസ്റ്റിലായത്. ഡിആര്‍ഐ ജീവനക്കാരെ ഇടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു വെന്നാണ് ഇവരുടെ പേരിലുളള കേസ്. എയര്‍ പോര്‍ട്ടില്‍ ശുചീകരണത്തിന്‍റെ കരാറെടു ത്തിട്ടുളള ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഡിഎസ് എന്ന ഏജന്‍സിയിലെ ജീവനക്കാരാണ് എല്ലാവരും.

സ്വര്‍ണ്ണകടത്തില്‍ ജലീലിനെ സഹായിച്ചത് മറ്റൊരു സൂപ്പര്‍ വൈസറായ സലാമാണ്. പ്രഭാത് ,സാബിക്ക എന്നിവരാണ് നിസാറുമായി ജലീലിനെ ബന്ധപ്പെടുത്തിയത്. സ്വര്‍ണ്ണമെത്തിച്ചത് ദോഹയില്‍ നിന്നാണ്. രണ്ട് യാത്രക്കാര്‍ കൊണ്ടുവന്ന സ്വര്‍ണ്ണം ടോയിലറ്റില്‍ വച്ച് കൈമാറുകയും പുറത്തുകൊണ്ടുവന്ന് സലാമും ജലീലും ചേര്‍ന്ന് നിസാറിന് കൈമാറുകയുമായിരുന്നു. വിമാനത്താവളത്തിലെ ശുചിമുറിയില്‍ യാത്രക്കാരെത്തിക്കുന്ന സ്വര്‍ണ്ണം പുറത്തെത്തിച്ച് നിസാറടങ്ങുന്ന സംഘത്തിന് നല്‍കുന്നത് ഇവരാണ്. സംഘത്തിലെ പ്രധാനിയായ ജലീലിന്‍റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത 12 .5 ലക്ഷം രൂപ സ്വര്‍ണ്ണ കടത്തിന് ലഭിച്ച പ്രതിഫലമാണെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *