റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം

May 10, 2025 - 8:08 pm

ന്യൂഡല്‍ഹി |പാകിസ്താന്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇന്ത്യ സംയമനത്തോടെ പ്രതികരിച്ചെന്നും കര, വ്യോമ, നാവിക സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തര്‍ക്ക വിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും തുടര്‍ നീക്കങ്ങള്‍ വേണ്ടെന്ന് മൂന്ന് സേനകള്‍ക്കും നിര്‍ദേശം ലഭിച്ചെന്നും സൈനിക മേധാവികള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യം ഒരു മുസ്ലിം പള്ളിയും ആക്രമിച്ചിട്ടില്ല.

സൈന്യം എപ്പോഴും സുസജ്ജമാണ്. പാകിസ്താന്‍ എസ് 400 തകര്‍ത്തെന്നത് വ്യാജ പ്രചാരണമാണ്. ബ്രഹ്മോസ് തകര്‍ത്തെന്നതും തെറ്റായ പ്രചാരണമാണ്. എയര്‍ബേസുകളില്‍ നാശം വരുത്തിയെന്നത് തെറ്റാണ്. ഇന്ത്യന്‍ സൈന്യം ഒരു മുസ്ലിം പള്ളിയും ആക്രമിച്ചിട്ടില്ല. പാക് സൈന്യത്തിന് കനത്ത നാശം വരുത്തിയെന്നും മേധാവികള്‍ അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *