റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പുകഴ്ത്തി പാകിസ്താന്റെ മുൻ വാർത്താ വിതരണമന്ത്രി ഫവദ് ചൗധരി

August 26, 2023 - 6:46 am

.ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ പ്രശംസിച്ച് അയൽരാജ്യമായ പാകിസ്താനും. . ചന്ദ്രയാൻ ദൗത്യത്തെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുൻ വാർത്താ വിതരണമന്ത്രി ഫവദ് ചൗധരിയും രംഗത്തെത്തി.ചന്ദ്രയാൻ3 ചന്ദ്രനിൽ ഇറങ്ങുന്നത് ദേശീയ ചാനലിൽ ലൈവായി സംപ്രേഷണം ചെയ്യണമെന്നും ചൗധരി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇന്ത്യയുടെ നേട്ടത്തെ കുറിച്ചുള്ള പാക് യുവാവിന്റെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പാകിസ്താനിലെ ജനങ്ങൾ പണ്ടേയ്ക്ക് പണ്ടേ ചന്ദ്രനിലാണ് ജീവിക്കുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് യൂട്യൂബർ ചോദിക്കുമ്പോൾ. പാകിസ്താനിലും ചന്ദ്രനിലും വെള്ളവും , ഇന്ധനവും വൈദ്യുതിയും ഇല്ലല്ലോ എന്നും പിന്നെ ഇനി ചന്ദ്രനിലേക്ക് പ്രത്യേകിച്ച് പോകേണ്ടതില്ലെന്നുമായിരുന്നു യുവാവ് വിശദീകരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *