റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണറ്റില്‍ നിറയേ പെട്രോള്‍, കോരിയെടുത്ത് യുവാവ്; ഇത് അത്ഭുത കിണറോ എന്ന് നാട്ടുകാര്‍

August 6, 2023 - 7:37 am

കിണറില്‍ നിന്ന് വെള്ളം കോരിയപ്പോള്‍ കിട്ടിയത് പെട്രോള്‍. വെഞ്ഞാറമൂട് ആലന്തറ സുമഭവനില്‍ കെ. സുകുമാരന്റെ വീട്ടിലെ കിണറില്‍ നിന്നാണ് വെള്ളത്തിന് പകരം പെട്രോള്‍ ലഭിക്കുന്നത്.ലിറ്റര്‍ കണക്കിന് പെട്രോളാണ് ഇവിടെ നിന്ന് കോരിയെടുക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി സുകുമാരന്റെ കിണറിലെ വെള്ളത്തിന് രുചി വ്യത്യാസം ഉണ്ടായിരുന്നു. അതിനാല്‍ വീട്ടിലെ ആവശ്യത്തിനു പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്.

വീടിന്റെ എതിര്‍വശത്ത് 300 മീറ്റര്‍ മാറി എംസി റോഡിനു മറുവശത്തായി ഒരു പെട്രോള്‍ പബ് ഉണ്ട്. ഇത് മൂലമാകാം രുചി വ്യത്യയാസം എന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ രണ്ട് ദിവസം മുൻപ് കിണറില്‍ നിന്ന് പെട്രോളിന്റെ ഗന്ധം പുറത്തുവരാൻ തുടങ്ങി. ഇതോടെ വീട്ടുകാര്‍ വിവരം പബ് അധികൃതരെ അറിയിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം മുതലാണ് വെള്ളത്തിന്റെ നിറത്തില്‍ വ്യത്യാസം കണ്ടുതുടങ്ങിയത്. തുടര്‍ന്ന് രണ്ട് ദിവസമായി കിണറ്റില്‍ നിന്ന് നല്ല നിറവും മണവുമുളള അസ്സല്‍ പെട്രോള്‍ ലഭിച്ചുതുടങ്ങി. ഇതോടെ പമ്പ് അധികൃതര്‍ എത്തി കിണര്‍ അടച്ചിടുകയായിരുന്നു. എന്നാല്‍ റോഡിന് എതിര്‍വശത്തുള്ള പബില്‍ നിന്നുള്ള പെട്രോള്‍ എങ്ങനെ വീട്ടിലെത്തിയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *