റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ മണ്ണിടിച്ചിൽ: മരണ സംഖ്യ 24 ആയിരക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 84 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

July 22, 2023 - 3:07 pm

മുംബൈ: മഹാരാഷ്ട്രയിലെ ഇർഷാൽവാദി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം 24 ആയി ഉയർന്നു. ശനിയാഴ്ച രാവിലെയോടെ രണ്ട് സ്ത്രീകളുടെ മൃതദേഹം കൂടി മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 84 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

മൂന്നാം ദിവസവമാണ് എൻഡിആർഎഫ് അടക്കമുള്ളവർ രക്ഷാപ്രവർത്തനം തുടരുന്നത്. മേഖലയിൽ 48 വീടുകൾ പാതിയോ പൂർണമായോ മണ്ണിനടിയിലായ നിലയിലാണ്. ഗ്രാമത്തിലുണ്ടായിരുന്ന 229 പേരിൽ 111 പേർ സുരക്ഷിതരാണ്. 10 പേർക്ക് പരുക്കുകളുണ്ടെന്നും എൻഡിആർഎഫ് പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *