റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലാക്രമണം: ജില്ലകള്‍ക്ക് രണ്ട് കോടി വീതം അനുവദിച്ചു

July 23, 2020 - 3:31 pm

തിരുവനന്തപുരം : രൂക്ഷമായ കടലാക്രമണക്കെടുതി നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്. കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6363/two-crores-for-each-district-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *